നിങ്ങളുടെ ഇക്കാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും നിയമ കേസ് ഉണ്ടെങ്കിൽ എങ്ങനെ ചെക്ക് ചെയ്യാം ?

സൗദി ജസ്റ്റിസ് പോർട്ടൽ വഴി ഏതൊരു വ്യക്തിക്കെതിരെയും രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും നിയമ കേസ് നിങ്ങൾക്ക് ഓൺലൈനിൽ പരിശോധിക്കാൻ കഴിയും.ഇതിനായി നിങ്ങൾ അബഷീർ സെർവിസിൽ രജിസ്റ്റർ ചെയ്തിരിക്കണം.ആദ്യം താഴെ തന്നിരിക്കുന്ന ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക ഇപ്പോൾ നിങ്ങൾക്ക് പുതിയ പേജ് കാണാം അവിടെ നാഷണൽ ഐഡി അല്ലെങ്കിൽ ഇക്കാമ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇക്കാമ നമ്പർ ടൈപ്പ് ചെയ്യുക അല്ലെങ്കിൽ നാഷണൽ ഐഡി നമ്പർ ടൈപ്പ് ചെയ്യുക.

സൗദി മിനിസ്ട്രി ഓഫ് ജസ്റ്റിസ് ലിങ്ക് https://execportal.moj.gov.sa/Request/ExecInquirySocial

തുടർന്ന് ജനനത്തീയതി ടൈപ്പുചെയ്യുന്നതിന് ഒരു ബോക്സ് കാണും അവിടെ ജനനത്തീയതി സെലക്ട് ചെയ്യുക , തുടർന്ന് ഇമേജ് കോഡ് ടൈപ്പ് ചെയ്ത് അടുത്ത ബട്ടണിൽ ക്ലിക്കുചെയ്യുക. ചുവടെ നൽകിയിരിക്കുന്ന ചിത്രം പരിശോധിക്കുക.


ഇപ്പോൾ നിങ്ങൾക്ക് അബ്ഷർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി നമ്പർ ലഭിക്കും.അടുത്തതായി കാണുന്ന ബോക്സിൽ ഓടിപി നമ്പർ ടൈപ്പ് ചെയ്യുക താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു പുതിയ വിൻ‌ഡോ കാണാൻ‌ കഴിയും ഏതെങ്കിലും നിയമപരമായ കേസുകളുണ്ടോ ഇല്ലയോ എന്ന് അവിടെ കാണുവാൻ കഴിയും . ചുവടെയുള്ള ചിത്രം പരിശോധിക്കുക.



Previous Post Next Post