സൗദി അറേബ്യയയിൽ നിങ്ങൾക്ക് ഇക്കാമ പുതുക്കാനും ,പുതിയ ഇക്കാമ എടുക്കാനും ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാണ്.ഇവിടെ നിങ്ങൾക് ഒരുപാട് ഇൻഷുറൻസ് കമ്പനികൾ അവരുടെ ഇൻഷുറൻസ് സേവനം നൽകുന്നു .ഇവിടെ താഴെ തന്നിരിക്കുന്ന വെബ്‌സൈറ്റിൽ നമുക്ക് ഇൻഷുറൻസ് കമ്പനി യുടെ പേരും ,ഇൻഷുറൻസ് പോളിസി നമ്പറും ,ഇൻഷുറൻസ് എടുത്ത തീയതിയും,അവസാനിക്കുന്ന തീയതിയും ചെക്ക് ചെയ്യാൻ സാധിക്കും .ആദ്യമായി താഴെ തന്നിരിക്കുന്ന വെബ്‌സൈറ്റിലേക്ക് പോകുക.
WEBSITE LINK:INSURANCE CHECK HERE
അടുത്ത പേജിൽ നമുക്ക് രണ്ടു ഓപ്ഷനുകൾ കാണാൻ കഴിയും,ഐഡന്ററ്റി നമ്പറും ,ഇമേജ് കോഡും ടൈപ്പ് ചെയ്യുക .ഒക്കെ ബട്ടൺ ക്ലിക്ക് ചെയ്യുക.മുകളിൽ തന്നിരിക്കുന്ന ചിത്രം നോക്കുക
അടുത്ത പേജ് നിങ്ങളുടെ ഇക്വാമ ഇൻഷുറൻസ് വിശദാംശങ്ങൾ പോളിസി നമ്പർ, ഇൻഷുറൻസ് കമ്പനി, ഇഷ്യു തീയതി, പോളിസി നമ്പർ ,ഇൻഷുറൻസ് അവസാന തീയതി എന്നിവ ഉൾക്കൊള്ളുന്നു. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇൻഷുറൻസ് ഇല്ല എന്ന് കാണിക്കും .