11 മേഖലകൾ കൂടി സ്വദേശിവത്കരിക്കാനൊരുങ്ങി സൗദി

saudiazation saudi arabia
courtesy https://www.gulfmalayaly.com/
 

11 മേഖലകൾ കൂടി സ്വദേശിവത്കരിക്കാനൊരുങ്ങി സൗദി. പർച്ചേയ്‌സിങ് തൊഴിലുകളും ഭക്ഷ്യ, മരുന്ന് മേഖലയിലെ ഏതാനും തൊഴിലുകളും പ്രോജക്ട് മാനേജ്‌മെന്റ് മേഖലയും സൗദിവൽക്കരണത്തിൽ പെടും.

ഡിസംബർ അവസാനത്തോടെ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്നു വകുപ്പ് മന്ത്രി അഹ്മദ് അൽറാജ്ഹി വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 21.3 ലക്ഷത്തിലേറെയായി ഉയരാനും തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറയാനും വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 35.6 ശതമാനമായി ഉയരാനും സ്വദേശിവത്കരണം സഹായകമായിട്ടുണ്ട്.


Previous Post Next Post